വന്യജീവി ആക്രമണങ്ങള്‍ തടയാത്തതില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളി ഫോറസ്റ്റ് ഓഫിസിനു മുമ്പില്‍ പഞ്ചായത്തംഗങ്ങള്‍ നിരാഹാര സമരം നടത്തി. കോണ്‍ഗ്രസിന്റെ പഞ്ചായത്തംഗങ്ങളായ ജയചന്ദ്രനും മനുപോളുമാണ് നിരാഹാരം തുടരുന്നത്.
വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. പതിമൂന്നരക്കോടി രൂപ വകയിരുത്തിയിട്ടും സോളര്‍ വേലി സ്ഥാപിച്ചില്ല. എണ്ണപ്പന തോട്ടത്തില്‍ രാത്രികാവല്‍ ജീവനക്കാരെ നിയമിക്കണം. വനംവകുപ്പിന്റെ പട്രോളിങ് കൂട്ടണം. കാട്ടാന മേയാനിറങ്ങുന്ന പ്ലാന്റേഷന്‍ തോട്ടത്തിലെ അടിക്കാട് വെട്ടണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാര സമരം. പഞ്ചായത്തംഗങ്ങളായ ജയചന്ദ്രനും മനു പോളും വനംവകുപ്പ് ഓഫിസിനു മുമ്പില്‍ സമരം നടത്തിയത്.
സ്ഥിരമായി കാട്ടാനയിറങ്ങുന്ന പ്രദേശമാണ് ഇവിടം. വഴിയാത്രക്കാര്‍ക്കും ഏറെ ശല്യം വിതച്ച് കാട്ടാനക്കൂട്ടം വിലസുകയാണ്. ഈ സാഹചര്യത്തിലാണ് സമരം.