തൃശൂർ അളഗപ്പനഗർ പഞ്ചായത്തിലെ പൂക്കോട് വട്ടണാത്ര പച്ചളിപ്പുറം പാടശേഖരത്തിലെ ഏക്കർ കണക്കിന് നെൽകൃഷി കരിഞ്ഞുണങ്ങുന്നു. കതിരുവന്ന നെൽച്ചെടികൾ നശിക്കുന്നതിന്‍റെ കാരണമറിയാതെ ആശങ്കയിലാണ് കർഷകർ.
80 ഏക്കർ ഓളം വരുന്ന പാടശേഖരത്തിലെ 50 ഏക്കറിലേറെ നെൽകൃഷി നശിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയത്തിനുശേഷം കണ്ടുവരുന്ന പ്രതിഭാസം. എന്താണെന്നറിയില്ല. കൃഷിവകുപ്പിൽ നിന്ന് കൃത്യമായി നിർദ്ദേശങ്ങൾ ഇല്ല. പരമാവധി ലോണെടുത്ത് വട്ടിപലിശക്ക് കാശെടുത്ത് ഒക്കെയാണ് നടത്തുന്നത്. ഇൻഷുറൻസ് ക്ലെയിം പോലും ലഭിക്കില്ലയെന്ന് കര്‍ഷകര്‍.
മൂക്കും മുൻപേ നെല്ല് കൊയ്തെടുക്കേണ്ട അവസ്ഥയാണ് കർഷകർക്ക്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം കർഷകർക്ക് ഉണ്ടായത്.നെൽകൃഷി നശിച്ചുപോയതിന്‍റെ കാരണമറിയാതെ അടുത്ത തവണ കൃഷിയിറക്കില്ല എന്നാണ് കർഷകർ പറയുന്നത്.