TOPICS COVERED

അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ദുരിതത്തിലാണ് തൃശൂര്‍ പോത്തുപ്പാറ ആദിവാസ മേഖല. വര്‍ഷങ്ങളായി ഈ സ്ഥിതി തുടരുകയാണ്. ഭൂമിയുടെ കൈവശാവകാശം ലഭിചെങ്കിലും 24 ഓളം കുടുംബങ്ങള്‍ ഇന്നും താമസിക്കുന്നത് ഓലമേഞ്ഞ വീട്ടില്‍.

2018 ലെ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവരാണിവര്‍. വര്‍ഷങ്ങളുടെ കാത്തിരുപ്പിനൊടുവിലാണ്  ഭൂമിയുടെ കൈവശാവകാശം ഇവര്‍ക്ക് ലഭിക്കുന്നത്. എന്നിട്ടും ദുരിതം അവസാനിക്കുന്നില്ല. ടാര്‍പ്പായ വലിചുകെട്ടിയ ഷെഡുകളിലാണ് ഇവരുടെ താമസം. 

Also Read; 'അഡ്ജസ്റ്റ്‌‌‌മെന്‍റ് ആവശ്യം'; മ്ലേച്ചന്‍ സിനിമക്കെതിരെ ആരോപണവുമായി ട്രാന്‍സ് വനിതകള്‍

അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇന്നും ഇവിടെ എത്തിയിട്ടില്ല. ആവശ്യത്തിന് വെളച്ചമോ ശൗചാലയമോ ഇവിടെയില്ല. കൈവശാവകാശം ലഭിചതില്‍ സന്തോഷമുണ്ടങ്കിലും വീടും മറ്റു സൗകര്യങ്ങളും കൂടി ലഭിക്കെണ്ടതുണ്ട്.

ഭൂമിയുടെ കൈവശാവകാശം ലഭിക്കാന്‍ തന്നെ 6 വര്‍ഷത്തെളം എടുത്തു. ഇനിയും എത്ര നാളെടുക്കും വിടും മറ്റു സൗകര്യങ്ങളും ഇങ്ങോട്ടെത്താന്‍ എന്ന ആശങ്കയിലാണിവര്‍.

ENGLISH SUMMARY:

The indigenous community in the Potthupura area of Thrissur is suffering due to lack of basic facilities. This situation has persisted for years. Although they have been granted land ownership rights, around 24 families still reside in dilapidated houses.