കേരളത്തിലെ ഗജ കാരണവർ കൊമ്പൻ വടക്കുംനാഥൻ ചന്ദ്രശേഖരൻ ചരിഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡ് നടയിരുത്തിയ ആനയാണിത്. വാർധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്നു. വടക്കുന്നാഥ ക്ഷേത്രത്തിനു സമീപമുള്ള ആന പറമ്പിലായിരുന്നു ആന ചരിഞ്ഞത്. കണിമംഗലം, പൂക്കാട്ടിക്കര, കാരമുക്ക് ദേശക്കാരുടെ എഴുന്നള്ളിപ്പിൽ ചന്ദ്രശേഖരനെ എഴുന്നള്ളിക്കുമായിരുന്നു. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ ആനയാണ് ചന്ദ്രശേഖരൻ.