തൃശൂർ കോർപറേഷനിലെ വാർഡ് വിഭജനത്തിൽ സി.പി.ഐയ്ക്ക് അതൃപ്തി. സി.പി.ഐ ജയിക്കുന്ന കൃഷ്ണാപുരം ഡിവിഷൻ ഇല്ലാതായതാണ് അമർഷത്തിന് കാരണം.
തൃശൂർ കോർപറേഷനിലെ സി.പി.ഐ കൗൺസിലറാണ് ബീന മുരളി. വാർഡ് വിഭജനത്തിൽ കോൺഗ്രസും ബി.ജെ.പിയും പരാതി പറയുന്നുണ്ട്. LDF കോർപറേഷൻ ഭരിക്കുമ്പോൾ സ്വാഭാവികമായും പ്രതിപക്ഷ പാർട്ടികളെ ക്ഷീണിപ്പിക്കുന്ന നടപടി വരാം. പക്ഷേ, ഭരണ മുന്നണിയിലെ അംഗത്തിന്‍റെ ഡിവിഷൻ തന്നെ ഇല്ലാതാക്കിയതാണ് സി.പി.ഐയെ ഞെട്ടിച്ചത്.
കൃഷ്ണാപുരം ഡിവിഷൻ തന്നെ ഇല്ലാതായി. നാട്ടുകാർ ഇതിന് എതിരെ ഒപ്പു ശേഖരണം തുടങ്ങിയതായി സി.പി.ഐ കൗൺസിലർ പറയുന്നു. ബിജെപി ഭരിക്കുന്ന തേക്കിൻക്കാട് ഡിവിഷൻ മാറ്റി തിരുവമ്പാടിയായി പുതിയ ഡിവിഷൻ വരും. പക്ഷേ, വോട്ടർമാർ വലിയ രീതിയിൽ മാറിയിട്ടില്ല.
Also Read; റോഡും ശുചിമുറിയും ഇല്ലാതെ സഞ്ചാരികളുടെ പറുദീസയായ ഇലവീഴാപൂഞ്ചിറ
കോൺഗ്രസിന്‍റെ കുത്തക സീറ്റായ പള്ളിക്കുളം വെട്ടിമാറ്റി. കുരിയച്ചിറ സൗത്ത്, ചീരാച്ചി എന്നീ പേരുകളിൽ പുതിയ ഡിവിഷനുകൾ വരും. കോൺഗ്രസും ബി.ജെ.പിയും തൃശൂരിൽ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. 55 ഡിവിഷനുകളിൽ നിന്ന് ഒന്ന് കൂടിയിട്ടുണ്ട്.