തൃശൂര്‍ കൊരട്ടി ചിറങ്ങര, മുരിങ്ങൂർ ദേശീയപാതയിൽ അടിപ്പാത നിർമാണം കാരണം ഗതാഗത കുരുക്ക് തുടരുന്നു. സർവീസ് റോഡിന് വീതിയില്ലാത്തതാണ് പ്രശ്നം. വണ്ടികൾ വഴി തിരിച്ചു വിട്ടിട്ടും ദേശീയപാതയിലെ വന്‍ കുരുക്കിന് അയവില്ല.
തൃശൂർ , എറണാകുളം ദേശീയപാതയിൽ യാത്ര ചെയ്യുന്നവർ കൊരട്ടി കുരുക്കിനുള്ള സമയം അധികം കാണണം. പല ഊടുവഴികളിലൂടെ വഴി തിരിച്ചു വിട്ടു നോക്കി. കുരുക്കിൽ നിന്ന് രക്ഷയില്ല. ഗതാഗത പരിഷ്ക്കാരങ്ങൾ പാളി . പതിനാലു കിലോമീറ്റർ വരെ ചുറ്റിവളഞ്ഞിട്ടും വണ്ടികളുടെ നീണ്ട വരി തന്നെ. ഗതാഗത ദിശാ ബോർഡുകൾ സ്ഥാപിച്ചതാകട്ടെ ചെറുതായതിനാൽ യാത്രക്കാരുടെ കണ്ണിൽപ്പെട്ടില്ല . ഗതാഗതം തിരിച്ചുവിട്ട ഉൾറോഡുകളിൽ പലയിടത്തും കുഴികളാണ്. അടിപ്പാത നിർമാണം തീരാതെ യാത്രാ ദുരിതം തീരില്ലെന്ന് ഉറപ്പായി. മൂന്നിടത്ത് അടിപ്പാത നിർമാണം നടക്കുന്നതിനാൽ യാത്രാദുരിതം തന്നെ. നിർമാണം കഴിയുന്നതു വരെ ടോൾ പിരിവ്നിർത്തിവയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.