TOPICS COVERED

തൃശൂര്‍ മുരിങ്ങൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ. പുലി അല്ലെന്ന് വനംവകുപ്പും. ജനവാസമേഖലയില്‍ ഇറങ്ങിയത് കുറുനരിയാണെന്നാണ് വനംവകുപ്പിന്‍റെ നിഗമനം.

വെള്ളിയാഴ്ച രാത്രി 11 നും ഇന്നലെ രാത്രി ഏഴരയ്ക്കും പുലിയെ കണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.  മുരിങ്ങൂർ സ്വദേശിയായ റിനിലും പുലിയെ കണ്ടു. ആർ.ആർ.ടി സംഘം സ്ഥലം പരിശോധിച്ചു. പുലിയുടെ കാൽപാദം എവിടെയും പതിഞ്ഞിട്ടില്ല. രാത്രി തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധിച്ചിട്ടും പുലിയെ കണ്ടില്ല. പുലി ഇറങ്ങിയതായുള്ള അഭ്യൂഹം കാരണം  ജനം ഭീതിയിലാണ്. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, മേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ്.സുനിത എന്നിവർ ജനങ്ങളുമായി ചർച്ച നടത്തി.

മുരിങ്ങൂരിൽ പുലി ഇറങ്ങിയതായി നാട്ടുകാർ. വെള്ളിയാഴ്‌ച രാത്രി 11ഓടെ റിനിൽ എന്ന യുവാവും ഇന്നലെ സന്ധ്യയ്ക്ക് 7.30ഓടെ മണ്ണേലി ലീലയെന്ന വയോധികയും പുലിയെ കണ്ടതായി അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടി സംഘവും ഉടൻ സ്‌ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലി എത്തിയതു സ്‌ഥിരീകരിക്കാൻ വനംവകുപ്പ് തയാറായില്ല. പുലിയുടെ കാൽപാടുകൾ കണ്ടെത്താനായില്ല. എത്തിയതു കുറുനരി ആകാമെന്നാണു വനംവകുപ്പ് ഉദ്യോഗസ്‌ഥർ പറയുന്നത്. രാത്രി മണിക്കൂറുകളോളം തെർമൽ  ഉപയോഗിച്ചു പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലിയെ പിടിക്കാനായി സ്‌ഥാപിച്ച കൂടുകളുടെ എണ്ണം ആറായി. ചാലക്കുടിയിൽ രണ്ടും കാടുകുറ്റിയിൽ രണ്ടും മുരിങ്ങൂരിലും കൊരട്ടി ചിറങ്ങര മംഗലശേരിയിൽ ഒന്നു വീതവും കൂടുകളാണു സ്‌ഥാപിച്ചിട്ടുള്ളത്. ചാലക്കുടി ഭാഗത്ത് പുലിയെ നിരീക്ഷിക്കാനുള്ള ലൈവ് ക്യാമറകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ENGLISH SUMMARY:

Residents of Muringoor, Thrissur, reported sighting a tiger, but the Forest Department has clarified that it was not a tiger. Their conclusion is that it was a wild boar (kurunariya) that ventured into the residential area.