ചാലക്കുടിയിൽ വീണ്ടും പുലിയിറങ്ങിയെന്ന് സംശയം. ടൗണിനോട് ചേർന്ന് എസ്എൻ ഹാളിന് സമീപമാണ് പുലിയെ കണ്ടതായി ജീവനക്കാരൻ പറയുന്നത്. പുലിയാണെന്ന് വനംവകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇന്നലെ രാവിലെ അഞ്ചുമണിയോടുകൂടിയാണ് ചാലക്കുടി ടൗണിലെ എസ്എൻ ഹാളിനു സമീപം ജീവനക്കാരൻ കിഷോർ പുലിയെ കണ്ടത്. പട്ടിയെ കടിച്ചെടുത്ത് പുഴയുടെ ഭാഗത്തേക്ക് പുലി നടന്നു നീങ്ങുന്നതായി അദ്ദേഹം കണ്ടു. ഇതുവരെ കിഷോറിന്റെ പേടി മാറിയിട്ടില്ല
ആർആർടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പുഴയോടു ചേർന്നു നിൽക്കുന്ന പ്രദേശമാണിത്. കടവിലും മറ്റുമായി പുലിയെ നിരീക്ഷിക്കാൻ സ്ഥാപിച്ച കാമറകളിൽ പുലിയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. പ്രദേശം ഇലകളാൽ നിറഞ്ഞതുകൊണ്ട് തന്നെ കാൽപാടുകളും സ്ഥലത്തുനിന്ന് കിട്ടിയിട്ടില്ല. വന വകുപ്പ് ശക്തമായ നിരീക്ഷണമാണ് ഇപ്പോൾ നടത്തിവരുന്നത്