വയനാട് ബത്തേരി കുറിച്യാട് വനത്തില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ച പ്രാക്തന ആദിവാസികുടുംബങ്ങള്‍ ദുരിതത്തില്‍ത്തന്നെ. സ്ഥലം ലഭിച്ചെങ്കിലും  മൂന്നു വര്‍ഷമായിട്ടും വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. കുടിവെള്ളപ്രശ്നവും നേരിടുന്നു.

പുനരധിവാസ പദ്ധതി പ്രകാരം പകരം സ്ഥലം കണ്ടെത്താന്‍ പത്തുലക്ഷമായിരുന്നു ഒരോ കുടുംബങ്ങള്‍ക്കും ലഭിച്ചത്. വീടുവെക്കാന്‍ ട്രൈബല്‍ വകുപ്പില്‍ നിന്നും മൂന്നര ലക്ഷം രൂപയായിരുന്നു ധനസഹായം.

കരാറുകാരനെ ഏല്‍പ്പിച്ചായിരുന്നു വീടുനിര്‍മാണം. എന്നാല്‍ വീടുകള്‍ ഒട്ടും ശാസ്ത്രീയമായിട്ടല്ല പണിതത് എന്ന് ഒറ്റക്കാഴ്ചയില്‍ മനസിലാകും.

ഇപ്പോള്‍ സ്വന്തം കൈയ്യില്‍ നിന്നും പണം മുടക്കിയാണ് പല കുടുംബങ്ങളും വീടുപണി തുടരുന്നത്. ഒമ്പത് കുടുംബങ്ങളാണ് ഇവിടെയുള്ളത്. കടുത്ത വെളളക്ഷാമവും നേരിടുന്നു. കുടിവെള്ളമെടുക്കാന്‍ ദൂരമേറെ സഞ്ചരിക്കണം. വൈദ്യുതി കണക്ഷനും ലഭിച്ചിട്ടില്ല.