madhu

ചലച്ചിത്രമേഖലയില്‍ അമ്പത്തഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ നടന്‍ മധുവിന് തിരുവനന്തപുരം പൗരാവലിയുടെ ആദരം. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ ജെ.സി. ഡാനിയേല്‍ പുരസ്കാരം നേടിയ ശ്രീകുമാരന്‍ തമ്പിയെയും മികച്ച നടനുളള സംസ്ഥാന അവാര്‍ഡ് നേടിയ ഇന്ദന്‍സിനെയും അനുമോദിച്ചു.

പൊന്നാടകളും പുരസ്കാരഫലകളങ്ങളും നിറഞ്ഞുകവിഞ്ഞ സന്ധ്യയില്‍ നടന്‍ മധുവിനെ നാട് സ്നേഹംകൊണ്ടുമൂടി. നിയമസഭയുടെ പരിഛേദം തന്നെ അനുമോദന വേദിയിലെത്തിപ്പോള്‍ ഏറെക്കാലം മധുവിന്റെ നായികയായിരുന്ന നടി ശാരദയും കരുതിയിരുന്നു സ്നേഹത്തിന്റെ ഒരുപൊന്നാട. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എഴുതിയ ജനാധിപത്യം , സംസ്കാരം , സമകാലീനലോകം എന്ന പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. അമ്പത്തഞ്ചുവര്‍ഷത്തെ ചലചിത്രജീവിതത്തിന് കിട്ടിയ അംഗീകാരത്തിന് മധുവിന്റെ സാര്‍ഥകമായ മറുപടി.