കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ട്രോമാകെയർ സംവിധാനം അനുവദിക്കാത്തതിനെതിരെ പ്രതിഷേധം ശക്തം. വാഹനാപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ കിലോമീറ്ററുകള്‍ താണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മലയോരമേഖലകളിലെ സാധാരണക്കാരിലേറെയും ആശ്രയിക്കുന്ന ആശുപത്രിയില്‍ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശീയപാതയില്‍ താമരശേരി ചുരത്തിനും കോഴിക്കോട് മെഡിക്കല്‍ കോളേജിനും ഇടയില്‍ കിടത്തി ചികില്‍സയുള്ള ഏക ആശുപത്രിലെ ദുരവസ്ഥയാണിത്. വാഹനാപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരെ ചികില്‍സിക്കാന്‍ അത്യാവശ്യം വേണ്ട സൗകര്യം ഇവിടെയില്ല. അതുകൊണ്ടു തന്നെ അടിയന്തിര ചികില്‍സ നല്‍കി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ െചയ്യുന്നതാണ് പതിവ്. അവശ്യത്തിന് ഡോക്ടര്‍മാരില്ലെന്നും ആക്ഷേപം ഉയരുന്നു. ഡോക്ടര്‍മാരെ നിയമിക്കാന്‍ അപേക്ഷ നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ലെന്നാണ് ആക്ഷേപം.