kannur-stadium

TAGS

കുട്ടികൾക്ക് കളിച്ചുവളരാൻ മിനി സ്റ്റേഡിയം ഉണ്ടായിട്ടും സംരക്ഷിക്കാതെ കണ്ണൂർ ചെങ്ങളായി പഞ്ചായത്ത് അധികൃതർ. ചുറ്റുമതിൽ കെട്ടാത്തതിനാൽ ഓരോവർഷം കഴിയുന്തോറും കളിക്കളത്തിന്റെ വിസ്തൃതി ചുരുങ്ങിവരുകയാണ്.

ഒരേക്കർ സ്ഥലമുണ്ടായിരുന്നു. ഇപ്പോള്‍ ഏണ്‍പത് സെന്റില്‍ താഴെമാത്രമാണ് മൈതാനമുള്ളത്. അയൽവാസികളുമായുള്ള അതിർത്തി തർക്കം ഇതുവരെ പരിഹരിച്ചിട്ടില്ല. ചുറ്റുമതിൽ കെട്ടാത്തതുകാരണം ഓരോ വശങ്ങളിൽ നിന്നും മൈതാനം കൈയ്യേറി കഴിഞ്ഞു. നവീകരണത്തിനായി ബജറ്റില്‍ പണം നീക്കിവയ്ക്കുന്ന കീഴ് വഴക്കവും പഞ്ചായത്തിനില്ല. ഫുട്ബോൾ പ്രേമികള്‍ ധാരാളമുള്ള നാട്ടിലെ മൈതാനത്തിനോടാണ് അവഗണന തുടരുന്നത്.ഗ്രാമോത്സവം പോലുള്ള പൊതുപരിപാടി സംഘടിപ്പിക്കാനുളള ഏക സ്ഥലവും ഇതാണ്. കളിസ്ഥലങ്ങൾ ഇല്ലാതാകുന്ന കാലത്ത് കൈവശം ഉള്ള സ്ഥലം പോലും സംരക്ഷിക്കാൻ പഞ്ചായത്ത് തയ്യാറാകത്തതിൽ കായിക പ്രേമികൾക്ക് പ്രതിഷേധവുമുണ്ട്.