സംസ്ഥാനത്ത് എസ്എസ്എല്‍സി വിജയശതമാനത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വയനാട് ജില്ല ഏറ്റവും പിന്നില്‍.ഇത്തവണ 93.87 ശതമാനമാണ് വിജയം. നിരവധി പദ്ധതികള്‍ നടത്തിയെന്ന് അധികൃതര്‍ അവകാശവാദം ഉന്നയിക്കുമ്പോഴാണ് പഠനനിലവാരത്തിലെ തുടര്‍ച്ചയായുള്ള പിന്നോട്ടടി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗത്തിലുള്ള കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷയെഴുതുന്ന ജില്ലയാണ് വയനാട്.2193 കുട്ടികളാണ് ഇത്തവണ വയനാട് ജില്ലയില്‍ നിന്നും പത്താം ക്ലാസ് പരീക്ഷ എഴുതിയത്.പട്ടികവര്‍ഗവിഭാഗത്തിലുള്ളവര്‍ 2378. 561 എസ് സി വിഭാഗക്കാരും പരീക്ഷയെഴുതി.തൊണ്ണൂറ്റിമൂന്നേ ദശാംശം എട്ടേ ഏഴാണ് വിജയശതമാനം.കഴി‍ഞ്ഞ വര്‍ഷത്തേക്കാള്‍ അല്‍പം ഭേദപ്പെട്ടു. പക്ഷെ തുടര്‍ച്ചയായി മൂന്നാം വട്ടവും വിജയശതമാനത്തില്‍ ജില്ല ഏറ്റവും പിന്നിലെത്തി.2017 ല്‍ എണ്‍പത്തെട്ട് ശതമാനവും 2016 ല്‍ 92 മായിരുന്നു വിജയക്കണക്ക്.21 സ്കൂളുകളാണ് ഇത്തവണ നൂറു മേനി കൊയ്തത്.പ്രത്യകക്യാമ്പുകളും മറ്റ് പദ്ധതികളും നടത്തി എന്നാണ് വിദ്യാഭ്യാസവകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും അവകാശവാദം. പരീക്ഷയ്ക്ക തൊട്ട് മുന്നേയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് നിര്‍ദേശങ്ങളിലൊന്ന്.എസ്എസ്എസ്എല്‍സി വിജയശതമാനം ഉയര്‍ത്താന്‍ പിന്നോക്കം നില്‍ക്കുന്ന ആദിവാസി കുട്ടികളെ ചില സ്കൂളുകള്‍ പരീക്ഷ എഴുതിച്ചില്ല എന്ന ആരോപണവും ഇത്തവണ ഉയര്‍ന്നിരുന്നു.