കരിപ്പൂര്‍ വിമാനത്താവളത്തിനോടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ അവഗണനയ്ക്കെതിരെ കേരള പ്രവാസി സംഘത്തിന്‍റെ രാപ്പകല്‍ സമരം. രാജ്യസഭാംഗം എം.പി. വീരേന്ദ്രകുമാര്‍ സമരം ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിനെതിരെ ഗൂഡാലോചന നടക്കുന്നുണ്ടെന്നാണ് ആരോപണം.
കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ പഴയ പ്രതാപം വീണ്ടെടുക്കണമെന്നാണ് ആവശ്യം. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നവീകരണത്തിന്‍റെ പേരില്‍ നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് ഇപ്പോഴും പുനരാരംഭിക്കാനായിട്ടില്ല. വിമാനത്താവളത്തെ വ്യോമയാന മന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റിയും ഈ രീതിയില്‍ അവഗണിക്കുന്നത് അംഗീകരിക്കാനാകില്ല.
വിഷയത്തെ ദേശീയ പ്രശ്നമാക്കി ഉയര്‍ത്തുമെന്നും എം.പി. വീരേന്ദ്രകുമാര്‍ ഉറപ്പ് നല്‍കി. പ്രശ്നം എത്രയും വേഗം പരിഹരിക്കിപ്പെട്ടില്ലെങ്കില്‍ മറ്റു പ്രവാസി സംഘടനകളുമായി ചേര്‍ന്ന് സമരം ശക്തമാക്കാനാണ് ആലോചന.