വയനാട് അമ്പലവയല്‍ കാര്‍ഷിക കോളജ് ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്ന മന്ത്രിസഭാ തീരുമാനത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ജില്ല. ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് ഇത് നേട്ടമാകുംന്നതാണ് തീരുമാനം. ഈ അധ്യയന വര്‍ഷം തന്നെ ബിഎസ് സി അഗ്രിക്കള്‍ച്ചറല്‍ കോഴ്സ് ആരംഭിക്കും. ക്ലാസുകള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ മതിയായ അധ്യാപകരെയും ഗവേഷകരെയും നിയമിക്കാനാകുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ ഏറ്റവും വലിയ കാര്‍ഷിക ഗവേഷണ കേന്ദ്രമാണ് അമ്പലവയലില്‍ 1946 ല്‍ ആരംഭിച്ച 265 ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥാപനം. കാര്‍ഷിക കോളജ് കൂടി വരുന്നതോടെ ഒട്ടേറെ ഗവേഷകരും ശാസ്ത്രഞ്ജരും ഇവിടെയെത്തും. കാര്‍ഷിക ജില്ലയാായ വയനാടിന് മുതല്‍ക്കൂട്ടാതും ഇത്. വിളകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് പെട്ടന്ന് പരിഹാരം കാണാനാകും. കൂടാതെ കാര്‍ഷിക മേഖലകളിലെ പുത്തന്‍ പ്രവണതകളെ പരിചപ്പെടാനും അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷ.
അറുപത് സീറ്റുകളുള്ള ബിഎസ് സി ഹോണേഴ്സ് കോഴ്സ് തുടങ്ങാനാണ് തീരുമാനം. ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് സംവരണവുമുണ്ടാകും. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലും അധ്യാപകരും ഗവേഷകരും ഇല്ല. ക്ലാസുകള്‍ തുടങ്ങുന്നതിന് മുമ്പ് ഇത് പൂര്‍ത്തിയാകണം. നിലവില്‍ ഒരു ഗവേഷകന്‍ മാത്രമാണ് ഇവിടെയുള്ളത്.കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴില്‍ തിരുവനന്തപുരം,തൃശൂര്‍, കാസര്‍കോട് ജില്ലകളിലാണ് മറ്റ് കാര്‍ഷിക കോളജുകള്‍.