കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ ഭാഗികമായി തകര്‍ന്ന കെട്ടിടത്തില്‍ ക്ലാസുകള്‍ തുടരേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത പി ടി എ യോഗത്തില്‍ ധാരണയായി. മറ്റു കെട്ടിടങ്ങളില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ക്ളാസുകള്‍ പ്രവര്‍ത്തിക്കും.
3100 കുട്ടികള്‍ പഠിക്കുന്ന സ്കൂളിന്റെ അവസ്ഥയാണിത്. 50 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇടിഞ്ഞുപൊളിഞ്ഞ് കിടക്കുന്നു. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞു വീണിരുന്നു. തലനാരിഴയ്ക്കാണ് വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത്. തുടര്‍ന്നാണ് കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചര്‍ച്ച ചെയ്യാന്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും കലക്ടറെ സമീപിച്ചത്.
നിലവാരമുള്ള കെട്ടിടത്തില്‍ രാവിലെയും വൈകീട്ടം ഊഴമിട്ടായിരിക്കും തുടര്‍ന്നുള്ള ക്ലാസുകള്‍ 2 മാസത്തിനുള്ളില്‍ താല്‍കാലികമായ ക്ലാസ് മുറികള്‍ ഒരുക്കാന്‍ രക്ഷിതാക്കളുടെ സംഘടന തയ്യാറാണെങ്കിലും, അനുമതി നല്‍കേണ്ടത് കേന്ദ്രീയ വിദ്യാലയ ബോര്‍ഡാണ്.