വയനാട്ടിലെ ആദ്യകാല മുത്തപ്പൻ മടപ്പുരകളിലൊന്നായ കല്ലൂർ ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിനു ഫെബ്രുവരി 23 നു തുടക്കം കുറിക്കും. കല്ലൂർ ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ഞായർ, തിങ്കൾ ദിവസങ്ങളിൽ ആഘോഷിക്കുമെന്ന് മടപ്പുര കമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് കൊടിയേറുന്നതോടെയാണ് മഹോത്സവത്തിന് തുടക്കമാവുക. മലയിറക്കൽ, വെള്ളാട്ട്, തിരുവപ്പന, ഭഗവതി തിറ, ഗുളികൻ തിറ എന്നിവ നടക്കും. രണ്ടുദിവസവും അന്നദാനവും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
മഹോത്സവ കമ്മറ്റി ചെയർമാൻ ടി.എൻ പ്രതീഷ്, കൺവീനർ മനോജ് അമ്പാടി, കെ.പി രാജൻ, കെ.പ്രേമാനന്ദൻ, കെ.ജെ.ഹരികൃഷ്ണൻ, കെ.രാജീവൻ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.