ക്ലാസ് മുറികളില്‍ വായനാവസന്തം തീര്‍ത്ത് കുറ്റ്യാടി എം.ഐ.യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍. വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച ക്ലാസ് ലൈബ്രറി എന്ന ആശയം വിദ്യാലയത്തില്‍ നടപ്പാക്കി. വായനാശാലയിലേയ്ക്ക് കുടുതല്‍ പുസ്തകങ്ങള്‍ ശേഖരിക്കാനായി യാത്ര നടത്തുകയാണ് വിദ്യാര്‍ഥികള്‍.
ഇത് വെറുമൊരു സാധാരണ യാത്രയല്ല, മറിച്ച് മഹത്തായ ഒരു ലക്ഷ്യത്തിന് വേണ്ടിയുള്ളതാണ്. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നവീന ആശയമായ ക്ലാസ് ലൈബ്രറികളിലേയ്ക്ക് പുസ്തകങ്ങള്‍ ശേഖരിക്കുകയാണ് യാത്രയുടെ ലക്ഷ്യം. രണ്ടു ദിവസങ്ങളിലായി നാല് ഗ്രാമ പഞ്ചായത്തുകള്‍ വഴിയാണ് യാത്ര കടന്നുപോകുന്നത്. 15 കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കി. പൂര്‍വ വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും സഹകരണത്തോടെയാണ് ക്ലാസ് ലൈബ്രറികള്‍ സ്ഥാപിച്ചത്.