cycle-rally

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സൈക്കിൾ റാലി. മലപ്പുറം വണ്ടൂരിൽ നടന്ന റാലിയിൽ വിദ്യാർഥികളും പങ്കാളികളായി. 

സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട തെരുവ് നാടകത്തോടെയാണ് ലോകഭിന്നശേഷി ദിനാഘോഷ ചടങ്ങുകൾ ആരംഭിച്ചത്. വണ്ടൂർ വി.എം.സി ഹൈസ്കൂളിലിനു മുന്നിൽ  സൈക്കിൾ റാലി വണ്ടൂർ എസ്.ഐ ഇ.വി.സുരേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

റാലിയിൽ ചക്ര കസേരകളുമായി ഭിന്നശേഷിക്കാരും പ്രദേശത്തെ സൈക്കിൾ ക്ലബ് അംഗങ്ങളും വിദ്യാർഥികളും പങ്കെടുത്തു. നാളെ ഭിന്നശേഷിക്കാരുടെ കലാപരിപാടികളും നടക്കും.