കോഴിക്കോട് ചക്കിട്ടപ്പാറപ്പാറയില്‍ കുരങ്ങുശല്യത്തില്‍ പൊറുതിമുട്ടുകയാണ് വീട്ടമ്മയായ ഏലിക്കുട്ടി ജോസ്. വിളകളെല്ലാം കുരങ്ങുകള്‍ നശിപ്പിക്കുയാണ്. വനഭൂമിയില്‍ നിന്ന് 30 മീറ്റര്‍ ദൂരെയാണ് ഏലിക്കുട്ടിയുടെ വീട്. ആറുവര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു. ഒറ്റയ്ക്കാണ് ജീവിതം. കഴിഞ്ഞ രണ്ടു മാസമായി കുരങ്ങുശല്യം കൂടുതലാണ്. പഞ്ചായത്ത്, വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല
കുരങ്ങുകള്‍ക്ക് പുറമെ മുള്ളന്‍പന്നി, മലയണ്ണാന്‍ എന്നിവയുടെ ശല്യവുമുണ്ട്. പറമ്പില്‍ നിന്ന് 600 തേങ്ങ നേരത്തെ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് 34 എണ്ണമായി കുറഞ്ഞു. പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ സ്ഥലമാണിത്. വനഭൂമിയിലെ നാലു മരങ്ങള്‍ മുറിച്ചു മാറ്റിയാല്‍ ഏലിക്കുട്ടിക്ക് കുരങ്ങുകളില്‍ നിന്നുള്ള ശല്യമില്ലാതെ സമാധാനത്തോടെ ജീവിക്കാം.