വയനാട് മാനന്തവാടി പ്രിയദര്‍ശിനി തേയിലത്തോട്ടത്തിലെ ആദിവാസികുടുംബങ്ങള്‍ക്ക്  പാടികളിലെ ദുരിതജീവിതത്തില്‍നിന്നും മോചനം. 3.5ലക്ഷം രൂപവീതം ചെലവഴിച്ച് 48 വീടുകളാണ് തോട്ടം തൊഴിലാളികള്‍ക്കായി പട്ടികവര്‍ഗവകുപ്പ് നിര്‍മിച്ചുനല്‍കിയത് 

തോട്ടത്തിലെ മുഴുവൻ തൊഴിലാളികളുടെയും വീടെന്ന സ്വപ്നമാണ് സാഷാത്കരിക്കപ്പെടുന്നത്. തോട്ടം തുടങ്ങിയ കാലം മുതല്‍ പാടികളിലായിരുന്നു ഇവരുടെ ജീവിതം.തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ഗുണഭോക്തൃ കമ്മിറ്റിയാണ് ഓടുമേഞ്ഞ 29 വീടുകൾ നിർമിച്ചത്. 19 കോൺക്രീറ്റ് വീടുകൾ ജില്ലാ നിർമിതി

കേന്ദ്രയുടെ മേൽനോട്ടത്തിൽ പ്രിയദർശിനി സൊസൈറ്റിയും നിർമിച്ചു. നല്ല വായുവും വെളിച്ചവും കടക്കുന്ന രീതിയിലാണ‌് വീടുകളുടെ രൂപകൽപ്പന.രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, ബാത്ത് റൂം, വരാന്ത എന്നീ സൗകര്യങ്ങളുള്ളതാണ് വീടുകള്‍.  പുതിയ വീടുകളുടെ താക്കോൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി. 2007ൽ നിർമിച്ച 41 വീടുകളിൽ 35 എണ്ണം വീടൊന്നിന് 1ലക്ഷം രൂപ വീതം അനുവദിച്ച് അറ്റകുറ്റപ്പണികളും പൂർത്തീകരിച്ചു.