പൊന്നാനിയിൽ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്തെ കൂടുതൽ ശക്തിപ്പെടുത്താൻ ലോകോത്തര നിലവാരമുള്ള ഇൻസ്റ്യൂട്ട് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അത്യാധുനിക തിയേറ്റർ കോംപ്ലക്സും 150 കിടക്കകളുമായാണ് പൊന്നാനിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി ഉദ്ഘാടനം ചെയ്തത്.ഉൽസവാന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്
ആരോഗ്യരംഗം മാറ്റത്തിന്റെ പാതയിലാണെന്നു പറഞ്ഞ അദ്ദേഹം സ്വകാര്യ ആശുപത്രികളിലെ അമിതാ ചികിൽസാ നിരക്കിനെ വിമർശിച്ചു. ഹെൽത്ത് ടൂറിസം പ്രോൽസാഹിപ്പിക്കാൻ രംഗത്ത് കൂടുതൽ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അധ്യക്ഷനായി.ആരാഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ തിയേറ്റർ കോംപ്ലക്സിനേറെയും, മന്ത്രി കെ.ടി ജലീൽ കാരുണ്യ ഫാർമസിയുടേയും ഉദ്ഘാടനം നിർവഹിച്ചു.