കാലിക്കറ്റ് സര്‍വകലാശാലയിലെ രാജ്യാന്തര നിലവാരമുള്ള നീന്തല്‍ കുളം ഉദ്ഘാടനത്തിനൊരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 20 ന് നീന്തല്‍ കുളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
കാലിക്കറ്റ് സര്‍വകലാശാല കായികവിഭാഗത്തിന് കീഴിലാണ് മലബാറിലെ ആദ്യത്തെ രാജ്യാന്തര നിലവാരമുള്ള നീന്തല്‍കുളം തയാറായിരിക്കുന്നത്.
അഞ്ചരക്കോടി രൂപ ചെലവിലാണ് നിര്‍മാണം.10 ട്രാക്കുകളോട് കൂടിയ , 50 മീറ്റര്‍ മല്‍സര പൂളും , 25 മീറ്റര്‍ വാം അപ് പൂളുമാണുള്ളത്. .25 ലക്ഷം ലിറ്റര്‍ വെള്ളമാണ് നീന്തല്‍ കുളത്തിന്റ സംഭരണ ശേഷി
സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പുറമെ ചെറിയ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനത്തിന് സൗകര്യമുണ്ടാകും.സ്കൂള്‍ –കോളജ് വിദ്യാര്‍ഥികള്‍ക്ക് ഫീസ് നല്‍കി നീന്തല്‍കുളം ഉപയോഗിക്കാം. ഈ മാസം 20 ന് രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നീന്തല്‍കുളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക.