muthai-championship

തീപ്പാറും മുയ്തായ് പോരിന് ആതിഥേയരായി കോഴിക്കോട്. സംസ്ഥാന മുയ്തായ് ചാംപ്യന്‍ഷിപ്പിനൊപ്പം പ്രമുഖ മുയ്തായ് ഫൈറ്റേഴ്സിന്റെ ടൈറ്റില്‍ മത്സരങ്ങള്‍ക്കും കോഴിക്കോട് േവദിയായി.

 52 ക്ലബുകള്‍,400 മത്സരാര്‍ഥികള്‍,സംസ്ഥാന ഇന്‍റര്‍ക്ലബ് ചാംപ്യന്‍ഷിപ്പ് തീപ്പാറും മത്സരങ്ങളുടെ വേദിയായി. ഇതാദ്യമായാണ് സംസ്ഥാന മുയ്തായ് അസോസിയേഷന്‍ ഇന്‍റര്‍ക്ലബ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്,വിവിധ കാറ്റഗറികളിലായി രണ്ടു ദിവസങ്ങളിലായി നടന്ന മത്സരത്തിന് സ്പാര്‍ടന്‍സ് സ്കൂള്‍ ഒാഫ് മാര്‍ഷല്‍ ആര്‍ട്സാണ്  ആതിഥേയത്വം വഹിക്കുന്നത്. അമച്വര്‍ മത്സരങ്ങള്‍ക്കൊപ്പം  സംസ്ഥാനത്തെ പ്രമുഖ ഫൈറ്റേഴ്സിനെ ഉള്‍പ്പെടുത്തി ടൈറ്റില്‍ മത്സരങ്ങള്‍ക്കും ചാംപ്യന്‍ഷിപ്പ് വേദിയായി.