വേനല്‍ക്കാലത്ത് കര്‍ഷകര്‍ക്ക് ആശ്വാസമേകി ജലവിഭവകുപ്പിന്റെ സ്ഥിരം തടയണ. കാസര്‍കോട് ചെറുവത്തൂരിലാണ് 65ലക്ഷം രൂപമുടക്കി ജലവിഭവ വകുപ്പ് തടയണ നിര്‍മിക്കുന്നത്.
ഒരോ വേനല്‍ക്കാലത്തും കര്‍ഷകരുടെ ദുരിതം കണ്ടതോടെയാണ് ജലവിഭവവകുപ്പിന്റെ നടപടി. കരിവെളളൂര്‍ പുഴയ്ക്ക് കുറുകെ സ്ഥിരം തടയണയ്ക്കായുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അറുപത്തിയഞ്ച് ലക്ഷം രൂപ ചെലവിലാണ് തടയണയുടെ നിര്‍മാണം. പുഴയില്‍ തടയണ നിര്‍മിക്കുന്ന ഭാഗത്തായി കോണ്‍ക്രീറ്റ് ചെയ്യാനും ആലോചനയുണ്ട്. ഇതിനായുളള പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങളും അധികൃതര്‍ തുടങ്ങി. നിലവില്‍ പുഴയ്ക്ക് കുറുകെ മണല്‍ ചാക്കുകള്‍ നിറച്ചാണ് വേനല്‍ക്കാലത്ത് കര്‍ഷകര്‍ ജലസേചനം നടത്തുന്നത്.
എന്നാല്‍ മഴക്കാലങ്ങളില്‍ താല്‍ക്കാലിക തടയണ സംവിധാനം കൊണ്ട് പ്രയോജനമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കാസര്‍കോടിന്റെയും കണ്ണൂരിന്റെയും അതിര്‍ത്തി പ്രദേശങ്ങളിലെ കാര്‍ഷിക മേഖലയ്ക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് പദ്ധതിയുടെ നിര്‍വഹണം. ഏപ്രില്‍ മധ്യത്തോടെ തടയണയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ജലവിഭവവകുപ്പിന്റെ ശ്രമം