nofirestation

വേനൽ കടുത്തതോടെ തീപിടുത്തങ്ങളും അപകടങ്ങളും തുടർക്കഥയാകുമ്പോഴും പേരിനു പോലും ഒരു അഗ്നിരക്ഷാ നിലയമില്ലാതെ ദുരിതമനുഭവിക്കുകയാണ് കാസർകോട്ടെ മലയോര ജനത. മലയോരത്തെ തീയണക്കാൻ കിലോമീറ്ററുകൾ താണ്ടിയെത്തേണ്ട ഗതികേടാണ് കാഞ്ഞങ്ങാട്ടെയും കണ്ണൂരിലെയും അഗ്നിരക്ഷാ സേനകൾക്ക്.

കർണ്ണാടകത്തിലെയും കേരളത്തിലെയും വനങ്ങളാലും പുഴകളാലും അതിർത്തി പങ്കിടുന്നവയാണ് കാസർകോട്ടെ ഭൂരിഭാഗം മലയോര മേഖലകളും. അതുകൊണ്ടു തന്നെ അപകടങ്ങളും കാട്ടുതീയും പതിവാണ്. ഒരു മാസത്തിനിടെ കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയത്തിന് കീഴിൽ 46 തീപിടുത്തങ്ങളാണുണ്ടായത്. ഇതിൽ ഭൂരിഭാഗവും മലയോരത്താണ്.

മലയോര മേഖലയായ ഭീമനടിയിലും വെള്ളരിക്കുണ്ടlലും അഗ്നിരക്ഷാ നിലയങ്ങൾ പ്രഖ്യാപിച്ചെങ്കിലും അവയെല്ലാം പാഴ് വാക്കായി. നിലവിൽ ജില്ലയിൽ അഞ്ചിടങ്ങളിൽ മാത്രമാണ് അഗ്നിരക്ഷാ നിലയങ്ങളുള്ളത്. അതിലുമാകട്ടെ ഉദ്യോഗസ്ഥരുടെ എണ്ണവും കുറവ്. അതിനാല്‍ കാട്ടുതീയിലും അപകടങ്ങളിലും ബോധവൽക്കരണം നൽകി അവയെല്ലാം നേരിടാൻ ജനങ്ങളെ കൂടി പ്രാപ്തരാക്കാൻ മുൻകൈയ്യെടുക്കുകയാണ് ജില്ലയിലെ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ.

Kasarakote hilly people are suffering without a fire station