കാട്ടാനകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് അതിരപ്പിള്ളി വെറ്റിലപ്പാറ മേഖലയിലുള്ളവര്‍. കാട് കയറാതെ തമ്പടിക്കുന്ന ആനകളാണ് പ്രദേശത്തെ ഭയത്തിലാക്കുന്നത്. ഇക്കൂട്ടത്തിലേക്ക് അരിക്കൊമ്പന്‍ കൂടി എത്തിയാലുള്ള വിനാശത്തെ കുറിച്ചാണ് നാട്ടുകാരുടെ ആധി.
ജനവാസ മേഖലയില്‍ ആനയെത്തുന്നത് അതിരപ്പള്ളി, വെറ്റിലപ്പാറ, വാഴച്ചാല്‍ മേഖലയില്‍ സ്ഥിരം സംഭവമാണ്. കൃഷി നാശവും അങ്ങനെ തന്നെ. ഫെന്‍സിങ് അടക്കം പ്രതിരോധ മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ആനയിറങ്ങിയുള്ള നാശങ്ങള്‍ക്ക് അറുതിയില്ല.
കാടിനെ പൂര്‍ണാര്‍ത്ഥത്തില്‍ ആശ്രയിക്കുന്നവരാണ് മേഖലയിലെ മിക്ക കുടുംബങ്ങളും. കാട്ടാനശല്യം രൂക്ഷമായതോടെ മിക്കവര്‍ക്കും കാട്ടില്‍ പോകാന്‍ പറ്റാതയായി. വരുമാനമാര്‍ഗത്തെ ബാധിച്ചു. അരിക്കൊമ്പന്‍ കൂടി പ്രദേശത്ത് എത്തുന്നതോടെ ദുരിതം ഇരട്ടിയാകുമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആശങ്ക.
Athirappilly vettilappara natives fear of wild elephants