കോഴിക്കോട് പാളയം പച്ചക്കറി ചന്ത കല്ലുത്താന്‍കടവിലേക്ക് മാറ്റുന്നതില്‍ സമവായമായില്ല. വ്യാപാരികളുമായി മേയര്‍ നടത്തിയ ചര്‍ച്ച ഫലംകണ്ടില്ല. ചന്ത നവീകരിച്ച് പാളയത്തുതന്നെ നിലനിര്‍ത്തണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
സ്ഥലപരിമിതിയാല്‍ വീര്‍പ്പുമുട്ടുന്ന പാളയം പച്ചക്കറി ചന്ത ജനുവരിയോടെ കല്ലുത്താന്‍കടവിലേക്ക് മാറ്റാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. പദ്ധതിക്കെതിരെ കഴിഞ്ഞമാസം വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് മേയര്‍ ബീനാ ഫിലിപ്പ് വ്യാപാരികളെ ചര്‍ച്ചയ്ക്ക് വിളിച്ചത്. പിന്നോട്ടില്ലെന്ന് വ്യാപാരികള്‍ നിലപാടെടുത്തതോടെ രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.
കല്ലുത്താന്‍കടവില്‍ അഞ്ചരയേക്കറില്‍ മൂന്നുനില കെട്ടിടമാണ് നിര്‍മിക്കുന്നത്. അഞ്ഞൂറ് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. എന്നാല്‍ പച്ചക്കറി ചന്ത മാത്രം പാളയത്തുനിന്ന് മാറ്റുന്നത് മറ്റുവ്യാപാരികളെയും ചെറുകിട കച്ചവടക്കാരെയും സാരമായി ബാധിക്കുമെന്നാണ് പാളയം കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ പരാതി.
No decision on relocation of Palayam vegetable market