കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഒ.പി ടിക്കറ്റെടുക്കാന്‍ ഇനി പൊരിവെയിലത്ത് മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട. പഴയകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്നുകൗണ്ടറുകള്‍ ഒരുവര്‍ഷത്തിലേറെയായി അടച്ചിട്ടിരുന്ന പുതിയ കെട്ടിടത്തിലേക്ക് മാറ്റി. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
നിന്ന് തിരിയാല്‍ സ്ഥലമില്ലാത്ത ചെറിയ കെട്ടിടത്തില്‍ ആറ് കൗണ്ടറുകള്‍. ഇതായിരുന്നു മുമ്പത്തെ സ്ഥിതി. മേല്‍ക്കൂരപോലുമില്ലാത്തയിടത്ത് ടിക്കറ്റിനായി കാത്ത് നിന്നിരുന്നത് മണിക്കൂറുകള്‍. ഇനി ഇപ്പോഴത്തെ സ്ഥിതി കാണുക. കണ്ണ്, ചെവി, കുട്ടികളുടെ വിഭാഗം എന്നീ കൗണ്ടറുകളാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്.
ടിക്കറ്റ് കൗണ്ടറിനായി മാത്രം നിര്‍മിച്ച ഈ കെട്ടിടം ഒരുവര്‍ഷമായി അടഞ്ഞുകിടക്കുകയായിരുന്നു ഇക്കാര്യം മനോരമന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ലീഗല്‍ സര്‍വീസ് അതോറിറ്റി ആശുപത്രി വികസന സമിതി അധ്യക്ഷനായ ജില്ലാ കലക്ടര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ഒരു മാസത്തിനുള്ളില്‍ കൗണ്ടര്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റാമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. കൗണ്ടറുകള്‍ തുറന്നെങ്കിലും ടിക്കറ്റ് നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ രോഗികള്‍ക്ക് ഇനിയും പരാതികളുണ്ട്. പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പരിഹരിക്കുമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
OP ticket counters to new building at Kozhikode beach hospital