trithala-theft

TAGS

പാലക്കാട് തൃത്താല കൂറ്റനാട് മേഖലയില്‍ വീണ്ടും മോഷ്ടാക്കളുടെ സാന്നിധ്യം. മേഴത്തൂര്‍ ശിവക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിലാണ് പട്ടാ‌പ്പകല്‍ കള്ളന്‍ കയറിയത്. നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. 

വീട്ടിലേക്ക് അതിക്രമിച്ചു കയറി ചുറ്റും നിരീക്ഷിച്ച ശേഷം അടുക്കള ഭാഗത്തെ ഗ്രില്ലിലെ പൂട്ടുപൊളിക്കുന്ന ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സിസിടിവി തകർക്കാനും ശ്രമം നടന്നു. ജീൻസ് പാന്റും, കറുത്ത ഷര്‍ട്ടും ബാഗും ധരിച്ചെത്തിയ ആളാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. 

തൃത്താല മേഴത്തൂര്‍ സ്വദേശി മനോജിന്റെ വീട്ടിലായിരുന്നു കവര്‍ച്ച. മോഷണം നടക്കുമ്പോൾ വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. വീട്ടുപകരണങ്ങൾ മാത്രമാണ് നഷ്ടപ്പെട്ടത്. ഒരിടവേളയ്ക്ക് ശേഷം മോഷ്ടാവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ആശങ്കയിലായിരിക്കുകയാണ് നാട്ടുകാര്‍.