കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന കൊക്കോ ഫിലിം ഫെസ്‌റ്റിവലിന് കോഴിക്കോട് തുടക്കമായി. 18 മലയാള ചിത്രങ്ങളടക്കം നാല്‍പതോളം ചിത്രങ്ങളാണ് ഒരാഴ്ചത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഇത്തവണത്തെ ചലച്ചിത്രോല്‍സവത്തിന് ഒരു പ്രത്യേകതയുണ്ട്. കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യനഗരം പദവി ലഭിച്ചശേഷമുള്ള ആദ്യത്തെ ഫിലിംഫെസ്റ്റിലാണിത്. കോഴിക്കോട്ടേക്ക് പോന്നാല്‍ രണ്ടുണ്ട് കാര്യം കേട്ടോ. ഒരാഴ്ച മതിയാവോളം സിനിമ ആസ്വദിക്കാം പിന്നെ കോഴിക്കോടിന്റ തനത് രുചികളായ പാല്‍സര്‍ബത്തും ഉപ്പിലിട്ടതും ബിരിയാണിയുമൊക്കെ രുചിക്കുകയും ചെയ്യും
ഞങ്ങളീ നില്‍ക്കുന്ന ശ്രീ തീയറ്റിലാണ് പ്രദര്‍ശനം . മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളായ മതിലുകള്‍, ചെമ്മീന്‍,ഒരു വടക്കന്‍ വീരഗാഥ തുടങ്ങിയവയൊക്കെയുണ്ട്. ഇതിന് പുറമെ വിഖ്യാതമായ വിദേശ സിനിമകളും പ്രവേശനം സൗജന്യമാണ്. ഫെസ്റ്റിവലിന്റ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് മാത്രം .ചലചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാറാണ് ഒരാഴ്ച നീണ്ട് നില്‍ക്കുന്ന ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്.
Coco Film Festival started in Kozhikode