Gandhi

ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായൊരു ഗാന്ധിരൂപമൊരുക്കിയിരിക്കുകയാണ് കലാകാരനായ ശശിഭൂഷണ്‍. കോഴിക്കോട് തിക്കോടിയിലെ പള്ളിക്കര സെന്‍ട്രല്‍ എല്‍പി സ്കൂള്‍ ഗ്രൗണ്ടിലാണ് മണലില്‍ തീര്‍ത്ത ഗാന്ധിരൂപം കൗതുകമായത്. സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട് നിരവധി പോരാട്ടാങ്ങള്‍ നടന്ന പ്രദേശമാണ് തിക്കോടി. അതിന്‍റെ പൗരാണികതയെ നിലനിര്‍ത്തിക്കൊണ്ടാണ് ചിത്രകാരനായ ശശിഭൂഷണ്‍ കുട്ടികളില്‍ വ്യത്യസ്തമായ രീതിയില്‍ അറിവ് പകരാന്‍ മണലില്‍ ഗാന്ധിരൂപമൊരുക്കിയത്. 

സ്വാതന്ത്രസമരത്തില്‍ പ്രധാന ‌പ്രവര്‍ത്തന കേന്ദ്രമായിരുന്ന ശക്തി മന്ദിരത്തില്‍ നിന്നും  ഗാന്ധിജി തെങ്ങിന്‍ തൈ നട്ട പാക്കനാര്‍പുരത്തു നിന്നും ശേഖരിച്ച മണലില്‍ നിറം ചേര്‍ത്താണ് രൂപം തയ്യാറാക്കിയത്. രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കുട്ടികളില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ പകരാന്‍ പ്രത്രേക പരിപാടികളും  സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്.

Artist Sasibhushan has created a different Gandhi picture