malappuram-water

കുടിക്കാന്‍ തുളളി വെളളമില്ലാതെ മലപ്പുറം പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ മിച്ചഭൂമി പ്രദേശത്തെ താമസക്കാര്‍. മഞ്ഞപ്പിത്തം അടക്കമുളള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുബോഴാണ് ശുദ്ധജലം തേടിയുളള നാട്ടുകാരുടെ ഈ നെട്ടോട്ടം.  

നാലു ദിവസം കൂടുബോള്‍ ഒരിക്കലാണ് പ്രദേശത്ത് പൈപ്പ്്ലൈന്‍ വഴി വെളളമെത്തുന്നത്. കിട്ടുന്ന വെളളമാവട്ടെ ചെളിയും പായലും മൂലം കുടിക്കാനാവില്ല. വീട്ടിലെ മറ്റാവശ്യങ്ങള്‍ക്കും പൈപ്പുവെളളം യോഗ്യമല്ലെന്നാണ് നാട്ടുകാരുടെ സാക്ഷ്യം. നാട്ടുകാര്‍ കാലങ്ങളായി പരാതി പറയുന്നുണ്ടെങ്കിലും പരിഹാരമില്ല. പൈപ്പ് വെളളം തുണിവച്ച് അരിച്ചെടുത്താന്‍ കോളനിക്കാര്‍ ഉപയോഗിക്കുന്നത്.

കിണര്‍ കുഴിച്ചാലും പ്രദേശത്ത് ശുദ്ധമായ ജലം ലഭിക്കില്ല. ഗ്രാമപഞ്ചായത്ത് അംഗം സ്വന്തം നിലയ്ക്ക് ചിലപ്പോള്‍ കുടിവെളളം എത്തിച്ചു നല്‍കാറുണ്ടെങ്കിലും പതിവായി വിതരണം ചെയ്യാന്‍ മാര്‍ഗമില്ല. 

Drinking waer issue at Malappuram