കോഴിക്കോട് ബീച്ചിലെ മാലിന്യസംസ്ക്കരണം നിലച്ചു. മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി അലക്ഷ്യമായി ഉപേക്ഷിച്ച നിലയിലാണ്. പനിയും അനുബന്ധ രോഗങ്ങളും നഗരത്തില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍റെ ഈ അനാസ്ഥ. 

തട്ടുകടക്കാരുടെ സംഘടന ഏര്‍പ്പാട് ചെയ്തവരായിരുന്നു നേരത്തെ മാലിന്യം ശേഖരിച്ചിരുന്നത്. പിന്നീട് കോര്‍പറേഷന്‍ ഹരിത കര്‍മ്മസേനാംഗങ്ങളെ ചുമതലപ്പെടുത്തി. ഇവര്‍ കൃത്യമായി ബീച്ചിലെ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ചാക്കില്‍ കെട്ടി, കൂട്ടി വച്ചിട്ടുണ്ടെങ്കിലും സംസ്കരിക്കാന്‍ സ്ഥലമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഞെളിയന്‍പമ്പിലെ മാല‌ിന്യ സംസ്കരണ കേന്ദ്രത്തില്‍ ഇനി സ്ഥലമില്ലെന്നാണ് വാദം. പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണണമെന്നറിയാതെ വട്ടംചുറ്റുകയാണ് കോര്‍പ്പറേഷന്‍. 

Garbage treatment at Kozhikode beach has stopped