wayanad-wild-elephant

വയനാട് മാനന്തവാടിയിൽ കോടികൾ അനുവദിച്ച് ആരംഭിച്ച ക്രാഷ് ഗാർഡ് ഫെൻസിങ് പ്രവർത്തി പാതിവഴിയിൽ നിലച്ചു. 5 വർഷത്തിനിടെ 3 പേരെ കാട്ടാന കൊലപ്പെടുത്തിയ മേഖലയിൽ തൂണുകൾ സ്ഥാപിച്ചതല്ലാതെ മറ്റൊരു പ്രവർത്തിയും നടന്നില്ല. പ്രദേശത്തേക്ക് എത്തുന്ന കാട്ടാനകളുടെ എണ്ണം കൂടിയതോടെ കടുത്ത ആശങ്കയിലായി നാട്ടുകാർ

നിരന്തരം കാട്ടാനകളെത്തുന്ന കൂടൽക്കടവിൽ 2018 ലാണ് ക്രാഷ് ഗാർഡ് ഫെൻസിംഗ് സ്ഥാപിക്കാൻ തീരുമാനമായത്. നാലര കിലോമീറ്റർ ദൂരത്തേക്ക് ഫെൻസിങ് ഒരുക്കാൻ 3 കോടി 60 ലക്ഷം രൂപയും അനുവദിച്ചു. വർഷങ്ങൾക്ക് ശേഷം 2023 ആഗസ്റ്റിൽ ആരംഭിച്ച പ്രവർത്തി പിന്നീട് നിലച്ചു. കുറുവ ദ്വീപ് വഴി കബനി പുഴകടന്നെത്തുന്ന ആനകളുടെ എണ്ണം കൂടി

 

ഫെൻസിങ് ആവശ്യമായ തൂണുകൾ സ്ഥാപിച്ചതല്ലാതെ മറ്റൊരു നീക്കവും നടന്നില്ല. തൂണുകളാവട്ടെ തുരുമ്പെടുത്ത് നശിക്കാറായ നിലയിയിലും ചിലത് നിലം പതിച്ചു. വനം വകുപ്പിന്‍റെയും കരാറുകാരന്‍റെയും കെടുകാര്യസ്ഥതയാണ് പ്രവർത്തികൾ നിലയ്ക്കാൻ കാരണമെന്നാണ് ആരോപണം. വിഷയത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ..