railway-road

TOPICS COVERED

കോഴിക്കോട് ഫറോക്കിൽ പതിറ്റാണ്ടുകളായി നാട്ടുകാർ ഉപയോഗിച്ചിരുന്ന അടിപാത റെയിൽവേ കെട്ടിയടച്ചു. ഫറോക്കിൽ നിന്ന് വെസ്റ്റ് നെല്ലൂരിലേക്ക് പോകുന്ന വഴിയാണ് മുന്നറിയിപ്പില്ലാതെ അടച്ചത്.

 

രാവിലെ സൈക്കിളുമായി വിദ്യാർത്ഥികൾ സ്കൂളിൽ പോകാൻ എത്തിയപ്പോഴാണ് വഴി അടഞ്ഞത് കണ്ടത്. പാതിരാത്രിയിൽ എപ്പോഴോ റെയിൽവേ ഉദ്യോഗസ്ഥർ വന്ന് അടിപ്പാത കെട്ടിയടക്കുകയായിരുന്നു. വെസ്റ്റ് നെല്ലൂർ ഭാഗത്തുനിന്ന് നഗരത്തിലെത്താൻ നിരവധി പേർ ആശ്രയിക്കുന്ന വാഴിയാണിത്. വിദ്യാർഥികൾ സൈക്കിൾ വഴിയരികിൽ വച്ച് റെയിൽവേ ക്രോസ് ചെയ്താണ് സ്കൂളിലേക്ക് പോകുന്നത്.

അടിപാതയിൽ വെള്ളം കെട്ടി നിൽക്കുന്നത് അപകടങ്ങൾക്ക് കാരണം ആകന്നുണ്ട്. അതുകൊണ്ട് പാത അടയ്ക്കുന്നു എന്നാണ് റെയിൽവേയുടെ വാദം. അടിപാത ഇല്ലെങ്കിൽ ഒന്നര കിലോമീറ്റർ അധികം ദൂരം സഞ്ചരിച്ച് വേണം വെസ്റ്റ് നെല്ലൂർ ഭാഗങ്ങളിൽ ഉള്ള വർക്ക് നഗരത്തിൽ എത്താന്‍.

ENGLISH SUMMARY:

Railway under pass closed by authorities. People of Farook in crisis.