knowledge-centres

TOPICS COVERED

കണ്ണൂര്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ വിവിധയിടങ്ങളില്‍ നിര്‍മിച്ച വില്ലേജ് നോളജ് സെന്‍റര്‍ തിരിഞ്ഞുനോക്കാനാളില്ലാതെ കിടക്കുന്നു. കാര്‍ഷിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് മൂന്ന് വര്‍ഷം മുമ്പ് നിര്‍മിച്ചവയാണ് ഒന്നിനും കൊള്ളാതെ വെറും കെട്ടിടം മാത്രമായി അവശേഷിക്കുന്നത്

 

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ജെയിംസ് മാത്യു എംഎല്‍എ ആയിരിക്കെയാണ് തളിപ്പറമ്പ് മണ്ഡലത്തില്‍ ഏഴ് കെട്ടിടങ്ങള്‍ പണിതത്. വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചായിരുന്നു വില്ലേജ് നോളജ് സെന്‍ററുകള്‍. കിഫ്ബിയില്‍ നിന്ന് ഓരോന്നിനും ചിലവിട്ടത് 40 ലക്ഷം രൂപ.  സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷിയ്ക്കും, വിളകളുടെ വിപണനത്തിനും കര്‍ഷകരെ സഹായിക്കാനായിരുന്നു പദ്ധതി. 

വൃത്തിയായി കെട്ടിടം നിര്‍മിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാത്തതാണ് പ്രശ്നം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എംഎല്‍എ എംവി ഗോവിന്ദനായി. പിന്നീട് കാര്യമായ ചലനം പദ്ധതിയ്ക്ക് ഉണ്ടായില്ലെന്നാണ് ആക്ഷേപം. തിരിഞ്ഞുനോക്കാതായതോടെ കെട്ടിടങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ കയ്യടക്കുകയും ചെയ്തു.

ENGLISH SUMMARY:

Village Knowledge Centres of Kannur.