kandal-04

TOPICS COVERED

കണ്ണൂര്‍ പയ്യന്നൂരില്‍ രണ്ട് വര്‍ഷം മുമ്പ് കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് മണ്ണിട്ടുനികത്തിയ ഭൂമിയില്‍ വീണ്ടും പുതുനാമ്പിന്‍റെ പ്രതീക്ഷ. റോ‍ഡിനായി നികത്തിയ ഭൂമിയിലെ മണ്ണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നീക്കിത്തുടങ്ങി. ഈ സ്ഥലത്ത് കണ്ടല്‍ചെടികള്‍ വൈകാതെ നട്ടുപിടിയ്പ്പിക്കും.

പയ്യന്നൂര്‍ കുഞ്ഞിമംഗലം താമരംകുളങ്ങരയിലാണ് സ്വകാര്യവ്യക്തികള്‍ പത്തേക്കറോളം സ്ഥലത്ത് കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് മണ്ണും കെട്ടിടാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ടിട്ടിരുന്നത്. തീരദേശ പരിപാലന നിയമത്തിന്‍റെ സെക്ഷന്‍ 1 (A)യില്‍ പെടുന്ന ഭൂമി നശിപ്പിക്കപ്പെട്ടതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പരാതി നല്‍കിയിട്ടും പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ചപ്പോഴാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. കഴിഞ്ഞ വര്‍ഷം ഹൈക്കോടതി ഉത്തരവുണ്ടായെങ്കിലും മണ്ണ് നീക്കാന്‍ പിന്നെയും ഒരു വര്‍ഷമെടുത്തു. തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഇപ്പോള്‍ മണ്ണുമാറ്റുന്നത് പുരോഗമിക്കുകയാണ്. നശിപ്പിക്കപ്പെട്ട ഓരോ കണ്ടല്‍ച്ചെടിക്കും ബദലായി കുറഞ്ഞത് മൂന്ന് ചെടികളെങ്കിലും നട്ടുപിടിപ്പിക്കാനാണ് കോടതി ഉത്തരവ്

നിയമപോരാട്ടത്തിലൂടെ നേടിയെടുത്ത വിജയത്തില്‍ സന്തോഷത്തിലാണ് പരാതിക്കാരായ പരിസ്ഥിതി പ്രവര്‍ത്തകര്‍ കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടിയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും നിയമവിദഗ്ധരും പറയുന്നത്.

 
Mangroves will rise again in Payyannur; Hopefully environmentalists: