childfarmer

കുട്ടിക്കളിയല്ല കൃഷി. പറയുന്നത് കണ്ണൂരിലെ ഒരു കുട്ടിക്കര്‍ഷകനാണ്. അച്ഛനൊപ്പം കൃഷി ചെയ്ത് തുടങ്ങിയ പയ്യന്നൂരിലെ എട്ടാം ക്ലാസുകാരന്‍ ദേവദര്‍ശ് ഇന്ന് തനിച്ചാണ് കൃഷിയെയും കാലികളെയും പരിപാലിക്കുന്നത്

 

കൃഷിയെന്ന് പറഞ്ഞാല്‍ പോര, സമ്മിശ്ര കൃഷിയാണ് ദേവദര്‍ശിന്‍റേത്. ചെറുപ്പം തൊട്ട് അച്ഛന്‍ പകര്‍ന്നുനല്‍കിയതാണ് മണ്ണിന്‍റെ പാഠം. അച്ഛന്‍ പഠിപ്പിച്ചതൊന്നും മകന്‍ മറന്നില്ല. മണ്ണ് തന്നെ തന്‍റെയും കര്‍മഭൂമിയെന്ന് ഈ പ്രായത്തില്‍ തന്നെ തിരിച്ചറിഞ്ഞു. പഠനത്തിനിടയിലാണ് കൃഷിയ്ക്ക് സമയം കണ്ടെത്തുന്നത്. 

കൃഷിയിലൂടെ നാടിന് അഭിമാനം കൂടിയാണ് ദേവദര്‍ശ്. അടുത്തിടെയാണ് കുഞ്ഞിമംഗലം പ‍ഞ്ചായത്ത് കുട്ടിയെ ആദരിച്ചത്

Story of a child farmer in Payannur: