കണ്ണൂര്‍ മട്ടന്നൂര്‍–ഇരിക്കൂര്‍ പാതയിലെ മണ്ണൂരില്‍ റോഡ് ഇടിഞ്ഞുവീണ് ഒന്നരമാസമായിട്ടും ഗതാഗതം പുനസ്ഥാപിക്കാന്‍ നടപടിയായില്ല. റോഡ് അടച്ചതോടെ നാട്ടുകാരും യാത്രക്കാരും വഴിമുട്ടിയ നിലയിലാണ്. വേഗത്തില്‍ പരിഹാരമായില്ലെങ്കില്‍ സമരത്തിലേക്ക് കടക്കാനാണ് നാട്ടുകാര്‍ ആലോചിക്കുന്നത്.
മണ്ണൂര്‍ നായിക്കാലിയിലെ പുഴയോടുചേര്‍ന്ന് കടന്നുപോകുന്ന റോഡ് ഇടിഞ്ഞുവീണത് ജൂലൈ പതിനെട്ടിനായിരുന്നു.. നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗതാഗതം നിരോധിച്ച റോഡില്‍ ചെറുവാഹനങ്ങള്‍ക്ക് പോകാന്‍ സൗകര്യം ഒരുക്കിയത്. പിന്നെ അനക്കമില്ല.
ദിശമാറ്റി മറ്റൊരു റോഡ് നിര്‍മിക്കാനാണ് തീരുമാനം. സ്ഥലം വിട്ടുനല്‍കാന്‍ സമീപവാസികള്‍ തയ്യാറായെങ്കിലും അതിനുള്ള നടപടികളും മന്ദഗതിയിലെന്നാണ് ആക്ഷേപം.2018 പ്രളയകാലം മുതല്‍ മണ്ണൂരുകാര്‍ ഈ റോഡുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. വര്‍ഷമിത്ര കഴിഞ്ഞിട്ടും അത് കൂടുകയല്ലാതെ കുറയുന്നില്ല.