മുളപ്പാലത്തിലൂടെ ജീവന്‍കൈയ്യില്‍ പിടിച്ച് പുഴ കടന്ന് ഒരു നാട്. കണ്ണൂര്‍ കരുവഞ്ചാല്‍ മണാട്ടി സ്വദേശികള്‍ പതിറ്റാണ്ടുകളായി ഇങ്ങനെയാണ് മറുകരയിലെത്തുന്നത്. പത്തര കോടി രൂപയുടെ ബിയര്‍ കം ബ്രിഡ്ജിന് ഭരണാനുമതിയായിട്ടും നിര്‍മാണം തുടങ്ങാന്‍ ഇതുവരെയായിട്ടില്ല .
കോണ്‍ക്രീറ്റ് പാലമെന്ന ഈ നാടിന്‍റെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുളനിരത്തിയ പാലത്തിലൂടെ എങ്ങനെയൊക്കെയോ അക്കരെ കടക്കുന്നു നാട്ടുകാര്‍. സ്കൂള്‍ കുട്ടികള്‍ ജീവന്‍ കൈയ്യില്‍ പിടിച്ചാണ് പാലം കടന്നുപോകുന്നത്. വാഹനങ്ങള്‍ കിലോമീറ്ററുകള്‍ ചുറ്റിപ്പോകുന്നു.നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് പാലം പണിയേണ്ടത് ജലസേചന വകുപ്പാണ്. പക്ഷേ നടപടികള്‍ എങ്ങുമെത്തുന്നില്ല. കാലാവസ്ഥ പ്രതികൂലമെന്ന ന്യായമാണ് അധികൃതര്‍ മുന്നോട്ടുവെയ്ക്കുന്നത്.