salt-water

TOPICS COVERED

കണ്ണൂര്‍ മൊറാഴ കുമ്മനാട് പാടശേഖരത്തില്‍ ഉപ്പുവെള്ളം കയറി വ്യാപകമായി നെല്‍കൃഷി നശിച്ചു. 75000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കര്‍ഷകര്‍ പറയുന്നത്. സമീപത്തെ തടയണയ്ക്ക് പലക ഇടാന്‍ വൈകിയതാണ് ഉപ്പുവെള്ളം കയറാന്‍ കാരണമായതെന്നാണ് ആരോപണം.

 

കൃഷിയെ മാത്രം ആശ്രയിച്ചുകഴിയുന്ന ഒരു കൂട്ടം കര്‍ഷകരുടെ വിയര്‍പ്പിന്‍റെ ഉപ്പുമാത്രം പതിഞ്ഞ മണ്ണിലാണ് കടലിന്‍റെ ഉപ്പുകലര്‍ന്ന വെള്ളം കയറി നശിച്ചത്. ഐക്കാല്‍ ചന്ദ്രന്‍റെ പാടശേഖരത്തിലെ ഒരേക്കര്‍ കൃഷിയാണ് നശിച്ചില്ലാതായത്.  പുല്ലുപോലും ഉപയോഗിക്കാനാവാത്ത അവസ്ഥ.

തടയണയില്‍ പലകയിടേണ്ട ഉത്തരവാദിത്തം നാട്ടുകാരില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന്തൂര്‍ നഗരസഭ ഏറ്റെടുത്തതാണ്. ഡിസംബറില്‍ ഇടേണ്ട പലക ഇതുവരെ ഇട്ടിട്ടില്ല. ഇതോടെയാണ് വന്‍ തോതില്‍ ഉപ്പുവെള്ളം കയറിയത്. അധികൃതരുടെ അനാസ്ഥയില്‍ അന്നം നശിച്ചവര്‍ നഷ്ടപരിഹാരം തേടുയാണിപ്പോള്‍.

ENGLISH SUMMARY:

In the Morazha Kummanad paddy field in Kannur, seawater has inundated the fields, causing widespread damage to the rice crops. Farmers estimate a loss of ₹75,000. It is alleged that the delay in placing a barrier at the nearby embankment led to the flooding of the fields.