thankayamroad

TOPICS COVERED

കരാറുകാരൻ ഉപേക്ഷിച്ച കാസർകോട് തൃക്കരിപ്പൂർ തങ്കയം തലിച്ചാലം റോഡ് നിർമാണം പുനരാരംഭിക്കാനായില്ല. അവസാനഘട്ടത്തിൽ പ്രവർത്തി നിലച്ചതോടെ റോഡ് രണ്ടുവർഷംകൊണ്ട് പൊട്ടി തകർന്നു.

 

തൃക്കരിപ്പൂരിനെയും പയ്യന്നൂരിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് തകർന്നത്. നാലുവർഷം മുമ്പാണ് നിർമാണ പ്രവർത്തി ആരംഭിച്ചത്. രണ്ടുവർഷം മുമ്പ് രണ്ടാംഘട്ട പ്രവർത്തിയും പൂർത്തിയാക്കിയെങ്കിലും അവസാന വട്ട ടാറിങ് നടത്താതെ കരാറുകാരൻ പ്രവർത്തി ഉപേക്ഷിച്ചു. നിലവിൽ റോഡിന്‍റെ പല ഭാഗത്തും ടാറിങ് ഇളകി കിടക്കുകയാണ്. പലയിടത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ കുഴികൾ കാരണം അപകടങ്ങളും സംഭവിക്കാറുണ്ട്. 

ഒരു കോടിയോളം രൂപയുടെ പ്രവർത്തി ആദ്യഘട്ട മുതൽ ഇഴഞ്ഞാണ് നീങ്ങിയത്. പ്രവർത്തി വേഗത്തിലാക്കാൻ പലപ്പോഴും നാട്ടുകാർക്ക് പ്രതിഷേധം സംഘടിപ്പിക്കേണ്ടിവന്നു. 2022 ഏപ്രിലിൽ പണി നിർത്തിയതോടെ ചെയ്തതത്രയും പാഴായി. രണ്ടുവർഷം കൊണ്ട് റോഡ് മുഴുവനും പൊട്ടിത്തകർന്നു. എത്രയും വേഗം പണി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ENGLISH SUMMARY:

Kasarkode road construction which was abandoned by the contractor could not be resumed