steel-complex

TOPICS COVERED

പൊതുമേഖലയിലുള്ള കോഴിക്കോട് ചെറുവണ്ണൂരിലെ സ്റ്റീല്‍ കോംപ്ലക്സ് ഏറ്റെടുത്ത സ്വകാര്യ കമ്പനിക്കെതിരെ സമരം കടുപ്പിച്ച് ജനകീയ സമരസമിതി.കമ്പനി പ്രതിനിധികളെ കോംപ്ലക്സ് സന്ദ‍ര്‍ശിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. എന്നാല്‍ പൊലീസ് സംരക്ഷണത്തോടെ ഇന്ന് സ്റ്റീല്‍ കോംപ്ലക്സ് സന്ദര്‍ശിക്കാനാണ് കമ്പനി പ്രതിനിധികളുടെ തീരുമാനം.

 

കനറാബാങ്കില്‍ നിന്ന് 2013 ല്‍ എടുത്ത 45 കോടിയുടെ വായ്പ തിരിച്ചടയ്ക്കാഞ്ഞതോടെയാണ് സ്റ്റീല്‍ കോംപ്ലക്സ് പ്രതിസന്ധിയിലായത്. ഒടുവില്‍ ഛത്തീസ്ഗഡിലെ ഓട്ട്സോഴ്സിങ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറി. കഴിഞ്ഞ ഏഴിന് കമ്പനി പ്രതിനിധികള്‍ സ്റ്റീല്‍ കോംപ്ലക്സ് സന്ദര്‍ശിക്കാനെത്തിയെങ്കിലും സമരസമിതിയുടെ പ്രതിഷേധം കാരണം അകത്ത് കടക്കാനായില്ല. കമ്പനി പ്രതിനിധികള്‍ക്ക്  സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് വീണ്ടും എത്താനൊരുങ്ങുന്നത് 

സ്റ്റീല്‍ കോംപ്ലക്സ് ഛത്തിസ് ഗഡ് കമ്പനിക്ക് വിറ്റത്  നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ അംഗീകരിച്ചതാണ്. 300 കോടിയോളം രൂപ വില മതിക്കുന്ന സ്റ്റീല്‍ കോംപ്ലക്സ് വെറും 25 കോടി രൂപയ്ക്കാണ് സ്വകാര്യ കമ്പനിക്ക് കൈമാറിയത്.