കോഴിക്കോട് പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സൗരോര്‍ജ പദ്ധതിക്ക് തുടക്കമായി. മന്ത്രി എ.കെ.ശശീന്ദ്രനാണ് സൗരോര്‍ജ വൈദ്യുതി പ്ലാന്‍റ് ഉദ്ഘാടനം ചെയ്തു. ഹരിതവിദ്യാലയമാക്കുന്നതിന്‍റെ ഭാഗമായാണ് സൗരോര്‍ജ പ്ലാന്‍റ് നിര്‍മിച്ചത്.
ഒരു വര്‍ഷം നാലുലക്ഷം രൂപ വൈദ്യുതി ബില്ല് വന്നതോടെയാണ് സൗരോര്‍ജ പദ്ധതിയെ പറ്റി പ്രോവിഡന്‍സ് സ്കൂള്‍ അധികൃതര്‍ ആലോചിച്ചത്. ഇതോടെ മുഴുവന്‍ കെട്ടിടങ്ങളും 33 ക്ലാസ് മുറികളും സൗരോര്‍ജ വൈദ്യുതിയിലേക്ക് മാറി. ഇതിനായി 30 കിലോവാട്ട് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു.
ഹരിതക്യാമ്പസിന്‍റെ ഭാഗമായാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത്. ഹരിത ക്യാമ്പസ് പദ്ധതിക്ക് തുടക്കമിട്ടതാകട്ടെ വിദ്യാര്‍ഥികളുടെ വീടുകളില്‍ നിന്നും ലിഫ്റ്റും സോളാര്‍ പാനലുകളും സ്ഥാപിക്കാന്‍ 40 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു. പിടിഎയുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും പിന്തുണയോടെയാണ് സോളാര്‍ പാനലും ലിഫ്റ്റും സ്ഥാപിച്ചത്. മൂവായിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.