ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ്ണ പരിരക്ഷയ്ക്കായി സഹമിത്ര പദ്ധതിയുമായി കോഴിക്കോട് ജില്ല. ഭിന്നശേഷിക്കാർക്ക് അടിസ്ഥാന രേഖകള്‍ ഉറപ്പാക്കുന്ന ആദ്യ ജില്ലയെന്ന അപൂര്‍വ്വ നേട്ടം കൈവരിക്കാനാണ് സഹമിത്ര പദ്ധതിയിലൂടെ കോഴിക്കോട് ലക്ഷ്യമിടുന്നത്. 

‌ഭിന്നശേഷി സമൂഹം നേരിടുന്ന വെല്ലുവിളികള്‍ ജനകീയ പങ്കാളിത്തത്തോടെ അഭിമുഖീകരിക്കുകയും കൂട്ടായി പരിഹാരം തേടുകയുമാണ് സഹമിത്രയുടെ ലക്ഷ്യം. ജില്ലാ കലക്ടറുടെ നേരിട്ട മേല്‍നോട്ടത്തിലാണ് പദ്ധതി നിര്‍വഹണം.

ഇതിനായി കോളേജുകളുടേയും നാഷണല്‍ സര്‍വ്വീസ് സ്‌കീം, ക്യാംപസസ് ഓഫ് കോഴിക്കോട് സന്നദ്ധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്.

മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും കേന്ദ്ര സര്‍ക്കാറിന്റെ യു.ഡി.ഐ.ഡി. കാര്‍ഡും കൈവശമില്ലാത്തവര്‍ക്ക് തുടര്‍ നടപടികള്‍ വേഗത്തിലാക്കി വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ 20,000ത്തോളം പേരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

ENGLISH SUMMARY:

Kozhikode district with Sahamita scheme for complete protection of differently abled persons