കോഴിക്കോട് കടപ്പുറത്ത് സഞ്ചാരികളുടെ പ്രധാന ആകര്‍ഷങ്ങളിലൊന്നായ ലൈറ്റ് ഹൗസ് പരിസരം കാടുമൂടിയ നിലയില്‍. ബീച്ചിലെ മാലിന്യങ്ങള്‍ കൂട്ടിയിടാന്‍ ഡി.ടി.പി.സി കണ്ടെത്തിയ സ്ഥലവും മറ്റെവിടെയുമല്ല, ലൈറ്റ് ഹൗസ് കവാടമാണ്. മാലിന്യം നീക്കേണ്ട കോര്‍പ്പറേഷനും ഇത്രയൊക്കെ മതിയെന്ന മട്ടാണ്.
കോഴിക്കോട് കടപ്പുറത്തെ ഓപ്പണ്‍ സ്റ്റേജിന് തൊട്ടടുത്താണ് ഈ കാണുന്ന ലൈറ്റ് ഹൗസ്. 177 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച വലിയ ചരിത്രപ്രാധാന്യമുള്ള ഒരിടം. അങ്ങനെയുള്ള ലൈറ്റ് ഹൗസിന്‍റെ ഇപ്പോഴത്തെ സ്ഥിതിയൊന്ന് നോക്കൂ. പരിസരം ഒരാള്‍പൊക്കത്തില്‍ കാടുമൂടികിടക്കുകയാണ്. ഒരു വര്‍ഷം മുമ്പാണ് ഏറ്റവുമൊടുവില്‍ കാട് വെട്ടിത്തെളിച്ചത്. അതിന് ശേഷം ആരും തിരിഞ്ഞുനോക്കിയിട്ടില്ല. തുറമുഖ വകുപ്പിനാണ് ലൈറ്റ് ഹൗസിന്‍റെ നടത്തിപ്പ് ചുമതല.
ഇനി ലൈറ്റ് ഹൗസ് പരിസരത്തേയ്ക്ക് ഒന്നു വന്നുനോക്കാമെന്ന് വിചാരിച്ചാല്‍ തന്നെ ദാ ഇതാണ് അവസ്ഥ. ഡിടിപിസി മാലിന്യം ചാക്കില്‍കെട്ടി വച്ചിരിക്കുകയാണ് ഇവിടെ. അകത്താകട്ടെ മദ്യകുപ്പികളും ലഹരി പാക്കറ്റുകളുമാണ് എല്ലായിടത്തും ) (അവിടെ മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടിയിരിക്കുന്ന വിഷ്വല്‍ ഉപയോഗിക്കാവുന്നതാണ്.
വൈദ്യുതി ബില്‍ അടയ്ക്കാത്തത് മൂലം ലൈറ്റ് ഹൗസില്‍ സ്ഥാപിച്ച അലങ്കാരവിളക്കുകള്‍ അണഞ്ഞിട്ടും നാളേറെയായി. ചരിത്രാവശേഷിപ്പുകളെ മറവിക്ക് വിട്ടുകൊടുക്കാന്‍ എളുപ്പമുണ്ട്. ഒരിക്കല്‍ നശിച്ചാല്‍ വീണ്ടെടുക്കാന്‍ കഴിയുന്നവയല്ല ഇവയെന്ന് അധികൃതര്‍ ഓര്‍ക്കണം.