beach-inspection

TOPICS COVERED

മഞ്ഞപ്പിത്ത വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് കോഴിക്കോട് ബീച്ചില്‍  ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 19 കടകള്‍ക്കെതിരെ നടപടി. അനധികൃതമായും വൃത്തിഹീനമായും കച്ചവടം നടത്തിയവര്‍ക്കാണ് പിഴയിട്ടത്. കടകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ സാംപിളുകളും പരിശോധനയ്ക്കെടുത്തു. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      കഴിഞ്ഞയാഴ്ചയില്‍ മാത്രം ജില്ലയില്‍ നിരവധി പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സ തേടിയത്. കോര്‍പറേഷനിലും മിക്ക പഞ്ചായത്തുകളിലും മഞ്ഞപ്പിത്തം പടരുന്നുണ്ട് . ഈ സാഹചര്യത്തിലാണ് ബീച്ചിലെ തട്ടുകടകളില്‍ കോര്‍പറേഷനിലെ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. ബീച്ച് കയ്യേറി അനധികൃതമായി കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചു. ഇവരുടെ ഷെഡുകളും പൊളിച്ചുനീക്കി. പലതും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. 

      കടകളില്‍ അനധികൃതമായി സൂക്ഷിച്ച ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു. നോട്ടീസ് നല്‍കിയ കടകള്‍ക്ക് പിഴയടയ്ക്കാന്‍ ഒരാഴ്ചയാണ് സമയം അനുവദിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന ഊര്‍ജിതമാക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.