TOPICS COVERED

കോഴിക്കോട് നഗരത്തിലെ കോര്‍പറേഷന്‍റെ കുടിവെള്ളപൈപ്പിടല്‍, നടക്കാവുകാരുടെ ഉള്ളവെള്ളംകുടി കൂടി മുട്ടിച്ചിരിക്കുകയാണ്. ആറുമാസമായി പണിക്കര്‍ റോഡില്‍ നടക്കുന്ന കുഴിയെടുക്കല്‍ കാരണം, ജലവിഭവ വകുപ്പിന്റ നിലവിലുള്ള പൈപ്പ് പൊട്ടുകയും അതില്‍ ചളി കയറുകയും ചെയ്യുന്നത് പതിവായതോടെയാണ് നാട്ടുകാരുടെ ദുരിതം ഇരട്ടിയായത്.  

ആറുമാസമായി ഇവിടെ പൈപ്പിടല്‍ പണി തുടങ്ങിയിട്ട്.  ഇതുവരെയുള്ള പുരോഗതി ഇതാണ്. റോ‍ഡ് തകര്‍ന്ന് തരിപ്പണമായി. നാട്ടുകാരുടെ ഉള്ള വെളളം കുടിയും മുട്ടി. 

നാട്ടുകാര്‍ക്ക് വെള്ളം കൊടുക്കാനാണോ അതോ വെള്ളം കുടിപ്പിക്കാനാണോ പൈപ്പിടല്‍ മാമാങ്കമെന്നാണ് നാട്ടുകാരുടെ ചോദ്യം. ബംഗ്ലാവ് റോഡിലെയും പൊറ്റങ്ങാടി രാഘവന്‍ റോഡിലെയും അവസ്ഥയും സമാനമാണ്. പലതവണ കോര്‍പറേഷന്‍ അധികൃതരെ സമീപിച്ചെങ്കിലും പൈപ്പ് അറ്റകുറ്റപ്പണി നടത്താന്‍ ആരും തയാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ENGLISH SUMMARY:

Kozhikode drinking water issue