ആവശ്യത്തിന് ബസുകളില്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെക്കും ജില്ലയുടെ മലയോര മേഖലയിലേക്കുമുള്ള രാത്രിയാത്ര ദുരിതമാകുന്നു. കൂടുതൽ യാത്രക്കാരുള്ള റൂട്ടില്‍ ആവശ്യത്തിന് സർവീസില്ലാത്തതിനാല്‍ ബുദ്ധിമുട്ടിലാകുന്നത് സാധാരണക്കാരാണ്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മാവൂർ സ്വദേശിയായ നാണു. രാത്രി ജോലി കഴിഞ്ഞിറങ്ങുന്ന നാണുവിനു കാത്തിരിപ്പിനൊടുവിലാണ് വീട്ടിലേക്കുള്ള ബസ്സ് എത്തുന്നത്. ബസ്സ് കിട്ടിയാൽ ഇതുപോലെ തിക്കിലും തിരക്കിലും നിന്ന് പോകേണ്ട അവസ്ഥയാണ്. മെഡിക്കൽ കോളേജ് ഉൾപ്പെട്ട ഭാഗത്തിലേക്ക് രാത്രികാലങ്ങളിൽ സർവീസ് വളരെ കുറവന്ന് നാണു പറയുന്നു.
രാത്രി 10 മണിക്ക് ശേഷം കോഴിക്കോട് ജില്ലയുടെ മലിയോര മേഖലയിലേക്കുള്ള ബസ് സർവീസുകളുടെ അവസ്ഥയാണ് ഇത്. നൂറുകണക്കിന് യാത്രക്കാരുള്ള റൂട്ടിൽ രാത്രി 8.45 കഴിഞ്ഞാൽ സ്വകാര്യ ബസുകളില്ല. ഇതോടെ സാധാരണക്കാരെ യാത്രാദുരിതം ഇരിട്ടിയാണ്.
ആവശ്യത്തിന് ബസില്ലാത്തതിനാൽ യാത്രക്കാരും കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ജീവനക്കാരും തമ്മിൽ പലപ്പോഴും വാക്കേറ്റവും നടക്കാറുണ്ട്.